ഞാറു നട്ട്, ട്രാക്കിലോടിയ ഡോ.ബെന്നറ്റ് എബ്രഹാം
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: '' ലയോള സ്കൂളിൽ പഠിക്കുന്നകാലം. സ്കൂളിൽ പോകുന്നതിനു മുമ്പും പോയിട്ടു വന്ന ശേഷവും പാടത്ത് വെള്ളം കോരും. കർഷകന്റെ മകൻ എന്ന നിലയിൽ ഞാൻ അഭിമാനിച്ചിട്ടേ ഉള്ളൂ. അന്നും ഇന്നും. ഞാറു നടും, കള മാറ്റും, വളമിടും... അങ്ങനെ എല്ലാ പണികളും ചെയ്തിട്ടുണ്ട്. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലും മാർ ഇവാനിയോസ് കോളേജിലും പഠിച്ചപ്പോഴും ഞാൻ പപ്പയെ കൃഷിപ്പണിയിൽ സഹായിച്ചിരുന്നു""- തിരുവനന്തപുരത്ത് സി.പി.ഐ സ്ഥാനാർത്ഥിയായ ഡോ. ബെന്നറ്റ് എബ്രഹാം പറഞ്ഞു.
അറിയപ്പെടുന്ന ഡോക്ടറും സി.എസ്.ഐ മെഡിക്കൽ മിഷന്റെ ഡയറക്ടറുമൊക്കെയാണ് ബെന്നറ്റ് എബ്രഹാം. ജീവിതത്തിൽ ഇതുവരെ അദ്ധ്വാനിച്ച് മാത്രം വിജയം കൊയ്തിട്ടുള്ള ഡോ. ബെന്നറ്റ് ആദ്യമായാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. ശ്രീകാര്യം ചാവടിമുക്കിൽ ഒരു കർഷക കുടുംബത്തിലാണ് ജനനം. മാർ ഇവാനിയോസിൽ നിന്ന് രസതന്ത്രം ബിരുദത്തിൽ ഉന്നത വിജയം. നേരെ വെല്ലൂർ മെഡിക്കൽ കോളേജിലേക്ക്. എം.ബി.ബി.എസും എം.ഡിയും നേടി. സ്കൂളിൽ പഠിക്കുമ്പോൾ മദ്ധ്യ ദൂര, ദീർഘദൂര ഓട്ടത്തിൽ ജില്ലാ ചാമ്പ്യനായി. കോളേജ് മീറ്റുകളിൽ റെക്കാഡിട്ടു. വെല്ലൂർ മെഡിക്കൽ കോളേജ് സ്പോർട്സ് മീറ്റിൽ ബെന്നറ്റ് നേടിയ റെക്കാഡുകൾ പലതും ഇപ്പോഴും തകർക്കപ്പെടാതെ കിടപ്പുണ്ട്. ''സ്കൂളിൽ പഠിക്കുമ്പോൾ പ്ലാമൂട്ടിലാണ് പരിശീലനം നടത്താനെത്തുന്നത്. പഠിത്തം കഴിഞ്ഞാൽ അവിടെ നിന്ന് ഒരോട്ടമാണ് വീട്ടിലേക്ക്. ഒരു എട്ടു കിലോമീറ്റർ കാണും""- ദീർഘദൂര ഓട്ടത്തിലെ വിജയത്തെപ്പറ്റി ബെന്നറ്റിന്റെ കമന്റ്.
മെഡിക്കൽ പഠനം കഴിഞ്ഞ് എത്തിയപ്പോൾ സി.എസ്.ഐ സഭയിലെ യേശുദാസൻ തിരുമേനി ഒരു ആശുപത്രി ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു. ' ഇതിപ്പോൾ പൂട്ടാറായ അവസ്ഥയിലാണ്. ഇതൊരു നല്ല ആശുപത്രിയാക്കണം". ആറു കയറ്റു കട്ടിൽ മാത്രമുള്ള മിഷൻ ആശുപത്രി. '' ഇതൊരു വെല്ലുവിളിയായി എടുക്കണമെന്ന് തിരുമേനി പറഞ്ഞു. ഞാൻ അനുസരിച്ചു. ആ ചെറിയ ആശുപത്രിയിൽ 1984ൽ ഡോക്ടറായി സേവനം തുടങ്ങി"". ഇന്ന് ആ ആശുപത്രിയുടെ സ്ഥാനത്ത് ഉയർന്നുനിൽക്കുന്നത് കാരക്കോണം മെഡിക്കൽ കോളേജാണ്. 2001 മുതൽ 2007 വരെ പി.എസ്.സി അംഗമായി.
തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപനം വരുമ്പോൾ ബെന്നറ്റ് കുടുംബത്തോടൊപ്പമായിരുന്നു. പ്രചാരണം എങ്ങനെ തുടങ്ങണം എപ്പോൾ തുടങ്ങണമെന്നൊന്നും അറിയില്ല. ആകെ കൺഫ്യൂഷൻ. എല്ലാം പാർട്ടിക്കാരുമായി ആലോചിച്ചു പ്രവർത്തിക്കുമെന്ന് ബെന്നറ്റ് പറഞ്ഞു. സി.എസ്.ഐ മെഡിക്കൽ കോളേജിനടുത്ത് താമസമാക്കിയ ബെന്നറ്റിന്റെ ഭാര്യ ഡോ. ജമീലയാണ്. ഡോ. നിവിൻ, വെല്ലൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി ദിവ്യ